ദുബായ്: ദേശീയ ദിനാഘോഷത്തിന് ഒരുങ്ങി യുഎഇ. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പരിമിതമായ പരിപാടികളില്‍ പങ്കുചേരാന്‍ യുഎഇ ഒരുങ്ങി കഴിഞ്ഞു. കോവിഡ് സാഹര്യത്തെ
തുടര്‍ന്ന് ഇത്തവണ കൂടുതല്‍ വെര്‍ച്വല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ മൂുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വദേശികളോടൊപ്പം പ്രവാസികളും ലളിതമായ ആഘോഷ പരിപാടികളില്‍ പങ്കുചേരും. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും ആസൂത്രണം ചെയ്തിട്ടുണ്ട്. യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ മറീന ഓപണ്‍ സീ ഏരിയയില്‍ വര്‍ണാഭമായ യോട്ട് പരേഡും വിസ്മയകരമായ വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളും അരങ്ങേറി. ദേശീയ ദിനാഘോഷം; മറൈന്‍ എഡിഷന്‍ എന്ന പേരിലായിരുന്നു പരിപാടി നടന്നത്.