കുടുംബ കോടതിയില്‍ ഇംഗ്ലീഷിലും അറബികിലും നടപടി ക്രമങ്ങള്‍ ലഭ്യമാണ്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് അമുസ്ലീം കുടുംബ കോടതി നിലവില്‍ വരുന്നത്.
അബുദാബി : മതനിരപേക്ഷ കുടുംബ കോടതി രൂപികരിച്ച അബുദാബിയില്‍ ആദ്യമായി ഇതര മതത്തിലെ കാനഡ സ്വദേശികളായ ദമ്പതിമാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു.
ഇസ്ലാമിക ശരിയ നിയമങ്ങള്‍ക്ക് പുറത്ത് ആദ്യമായാണ് മതനിരപേക്ഷമായ സിവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ രാജ്യത്ത് പോയി വിവാഹം കഴിക്കാതെ തന്നെ യുഎഇയില്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അബുദാബി ഭരണകൂടത്തിന് ഇവര്‍ നന്ദി പറഞ്ഞു.
യുഎഇയിലെ അമുസ്ലീം ജനതയുടെ വ്യക്തി, കുടുംബ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് രൂപികരിച്ച പ്രത്യേക കുടുംബ കോടതിയാണ് സിവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് കൊടുത്തത്.
ഡിസംബര്‍ പതിനാലിനാണ് കുടുംബ കോടതി പ്രവര്‍ത്തിച്ചു തുടങ്ങിയത്. വിവാഹ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും ഈ കോടതി കൈകാര്യം ചെയ്യും.
വില്‍പത്രം, സ്വത്ത് പിന്തുടര്‍ച്ചവകാശം എന്നിവ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ക്കും ശരിയ നിയമങ്ങള്‍ ബാധകമാകാതെ മതനിരപേക്ഷ കുടുംബ കോടതി തീര്‍പ്പുകല്‍പ്പിക്കും.
സിവില്‍ കുടുംബ കോടതിയുടെ സേവനങ്ങള്‍ ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. താമസവീസയുള്ളവര്‍ക്കും ടൂറിസ്റ്റ് വീസയുള്ളവര്‍ക്കും സേവനം ഒരുപോലെ ലഭ്യമാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കുക.