യുപി സ്വദേശിയായ ഫഹദും കൂട്ടുകാരും നിരന്തരമായി ശ്രമിച്ചപ്പോള്‍ ലഭിച്ചത്
ബിഗ് ടിക്കറ്റ് ്‌സമ്മാനമായ 63 ലക്ഷം രൂപ
അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യക്കാരന് ലഭിച്ചു. യുപി ലക്‌നൗ സ്വദേശിയും ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റുമായ ഫഹദ് അലിയുടെ പേരില്‍ എടുത്ത ടിക്കറ്റിനാണ് വാരാന്ത്യ സമ്മാനമായ മൂന്നു ലക്ഷം ദിര്‍ഹം (ഏകദേശം 63 ലക്ഷം രൂപ) ലഭിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷമായി ഫഹദും കൂട്ടരും ഭാഗ്യ പരീക്ഷണം നടത്തുന്നു. ഇക്കുറി പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം അടിക്കുകയായിരുന്നു.
ഫഹദിനൊപ്പം 19 പേരാണ് ഭാഗ്യ പരീക്ഷണത്തില്‍ പങ്കാളിയായത്. സമ്മാനത്തുക ആനുപാതികമായി വീതിച്ചെടുക്കും.
ബിഗ് ടിക്കറ്റിന്റെ അവതാരകര്‍ സമ്മാന ജേതാവായ ഫഹദിനെ വിളിച്ചപ്പോള്‍ തുടര്‍ച്ചയായി ഭാഗ്യം പരീക്ഷിച്ചതിനാലാണ് തനിക്ക് സമ്മാനം ലഭിച്ചതെന്നും തുടര്‍ച്ചയായി ഏവരും പരിശ്രമിക്കു ഒരിക്കല്‍ നിങ്ങളെ തേടിയും ഭാഗ്യമെത്തുമെന്ന് ഫഹദ് പറഞ്ഞു.











