യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ സൈഫ് അല്‍ദാഹിരി അറിയിച്ചു. ബലി പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കാനും നിര്‍ദ്ദേശിച്ചു. ഓഡിയോ വിഷ്വല്‍ മാധ്യമങ്ങളിലൂടെ തക്ബീര്‍ സംപ്രേഷണം ചെയ്യും. ജൂലൈ 1 മുതല്‍ 30 ശതമാനം വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. നമസ്‌കരിക്കാനെത്തുന്നവര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. ബാങ്ക് വിളിച്ചു പത്തു മിനിറ്റിനുള്ളില്‍ നിസ്‌കാരം തുടങ്ങും. മഗ്‌രിബ് നിസ്‌കാരത്തിന് ഇത് അഞ്ചു മിനിറ്റാക്കി ചുരുക്കും.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമ്പോഴും പെരുന്നാളിന് കുടുംബ സംഗമങ്ങളും സന്ദര്‍ശനങ്ങളും ഒഴിവാക്കി ഫോണിലൂടെ ആശംസകള്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.കുട്ടികള്‍ക്കും മറ്റും സമ്മാനങ്ങളും പണവും നല്‍കുന്നത് ഒഴിവാക്കണമെന്നും ,ഗര്‍ഭിണികള്‍,കുട്ടികള്‍,മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാന്‍ പാടില്ല എന്നും അധികൃതര്‍ അറിയിച്ചു.













