ഇമെയില്‍ വഴി രേഖകള്‍ ആവശ്യപ്പെട്ടയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് പരിചയപ്പെടുത്തിയത് തുടര്‍ന്ന് ബാങ്കിലെ പണം അപ്രത്യക്ഷമായിരുന്നു
അബുദാബി : ഫോണ്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 140,000 ദിര്‍ഹം (ഏകദേശം 29 ലക്ഷം രൂപ) നഷ്ടപ്പെട്ട പ്രവാസിക്ക് ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും വീണ്ടെടുത്ത് കൊടുത്ത് അബുദാബി പോലീസ്.
പോലീസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയവരാണ് ഇത്തരത്തില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയിത്.
ഫോണ്‍, ഇമെയില്‍ എന്നിവ വഴി പോലീസ് ആരേയും സമീപിച്ച് രേഖകള്‍ ആവശ്യപ്പെടില്ലെന്ന് അബുദാബി പോലീസ് അറിയിച്ചുു.
ഇത്തരത്തില്‍ ഇ മെയിലില്‍ കൂടി വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് എമിറേറ്റ്‌സ് ഐഡി, ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് ക്രെഡിറ്റ്, ഡെബിറ്റ്കാര്‍ഡ് മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ കൈമാറുകയായിരുന്നു.
ഇമെയിലിലൂടെ ആദ്യം പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങുകയും പിന്നീട് ഫോണ്‍ വിളിച്ച് പോലീസ് ഓഫീസറാണെന്ന് പറഞ്ഞ് വിവരങ്ങള്‍ കൈക്കലാക്കി.
ഇതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,40,000 ദിര്‍ഹം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
അബുദാബി പോലീസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിന്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പേര് വിവരങ്ങള്‍ വെളിപ്പെടുതാതെ പ്രവാസി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
അക്കൗണ്ടില്‍ നിന്ന് പണം പോയതറിഞ്ഞ് ഉടനെ തന്നെ അക്കൗണ്ട് മരവിപ്പിക്കുകയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കുചെയ്യിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസിനെ വിവരം അറിയിച്ചു.
#فيديو | #شرطة_أبوظبي تكشف قصة محتالين سرقوا اكثر من 140 ألف درهم
التفاصيل:https://t.co/Fjt7joe8Jb#خلك_حذر#خدمة_أمان pic.twitter.com/lMGo5eiDET
— شرطة أبوظبي (@ADPoliceHQ) March 25, 2022
വിശദവിവരങ്ങള്‍ മനസിലാക്കിയ അബുദാബി പോലീസ് സിഐഡി സംഘം, സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ തട്ടിപ്പുകാരെ കണ്ടെത്തി പണം തിരിച്ച് ഒരു മാസത്തിനകം ഇദ്ദേഹത്തിന്റെ ബാക്ക് അക്കൗണ്ടിലെത്തിക്കുകയായിരുന്നു.
തനിക്ക് യഥാസമയം അന്വേഷണ പുരോഗതി അറിയിക്കുകയും പണം തിരിച്ച് നല്‍കാന്‍ സഹായിക്കുകയും ചെയ്ത അബുദാബി പോലീസിന് നന്ദിപറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.












