യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 127,624 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 122,458 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 482 ആയി.
24 മണിക്കൂറിനിടെ 1,708 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,684 പേര്‍ ചികിത്സയിലാണ്. 110,807 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.66 ദശലക്ഷം കടന്നുവന്നു ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു .

















