യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 100,794 ആയി. ഇന്ന് 1,146 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,556 ആയി.
#UAE Health Ministry conducts 102,379 additional #COVID19 tests in past 24 hours, announces 1,061 new cases, 1,146 recoveries, 6 deaths #WamNews pic.twitter.com/jE2EpQRzoF
— WAM English (@WAMNEWS_ENG) October 6, 2020
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,803 പേരാണ്. അതേസമയം, രാജ്യത്ത് ഇന്ന് ആറ് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,02,379 ടെസ്റ്റുകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ ഒരു കോടിയിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.