രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം. 1,288 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 49,000 പേരില്‍ കോവിഡ് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 53,577 കോവിഡ് കേസുകളാണ് രാജ്യത്തുളളത്. 43,570 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ 328 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ആളുകളില്‍ കോവിഡ് പരിശോധന നടത്തുന്ന രാജ്യങ്ങളില്‍ യുഎഇ ഒന്നാമതാണന്നും അടുത്ത 60 ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം ആളുകളില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.












