ദുബായ്: കോവിഡ് കാലത്തും വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയാകുകയാണ് യുഎഇ. 2021ല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യം യുഎഇ ആണെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഗൂഗിള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് സഞ്ചാര പ്രേമികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് യുഎഇ എന്ന് ഗ്ലോബല്‍ ട്രാവല്‍ കമ്പനിയായ കുവോണിയും അറിയിച്ചു.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍,പുതിയ വിനോദ സംവിധാനങ്ങള്‍,സമാനതകളില്ലാത്ത ടുറിസം ആകര്‍ഷണങ്ങള്‍ എന്നിവയെല്ലാം യുഎഇ യ്ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായകമായി. കോവിഡ് വ്യാപനം തടയിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎഇ കഴിഞ്ഞ ജൂണിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തുടങ്ങിയത്.
ജൂലായ് ആദ്യവാരം മുതല്‍ യുഎഇ വിനോദ സഞ്ചാരികളെയും യുഎഇ സ്വീകരിച്ച് തുടങ്ങി കോവിഡിന് ശേഷം വിപണി സജീവമാക്കാന്‍ യുഎഇ ചില രാജ്യങ്ങളുമായി പുതിയ കാരുറുകളിലും ഒപ്പിട്ടുകഴിഞ്ഞു.
യുഎഇയ്ക്ക് പുറമെ കാനഡ,അമേരിക്ക, ഈജിപ്ത് എന്നിവയാണ് സഞ്ചാരികള്‍ തെരഞ്ഞെടുത്ത രാജ്യങ്ങള്‍.