കോവിഡ് പശ്ചാത്തലത്തിൽ അദ്ധ്യായന ദിനങ്ങൾ നഷ്ടമാകുന്നതിനാൽ സി.ബിഎസ്ഇ
സിലബസ് 30 ശതമാനം കുറയ്ക്കാനുള്ള ബോർഡിന്‍റെ തീരുമാനത്തെ യു.എ.ഇ സ്കൂളുകൾ പിന്തുണച്ചു. എച്ച്.ആർ.ഡി മന്ത്രി രമേശ് പൊഖ്‌റിയാൽ ആണ് പ്രധാന സിലബസ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (സിബിഎസ്ഇ) ഔദ്യോഗിക അറിയിപ്പും വന്നു. കോവിഡ് -19 പാൻഡെമിക്, ലോക്ക്ഡൗൺ എന്നിവ കാരണം ക്ലാസ് റൂം അധ്യാപന സമയം നഷ്ടപ്പെടുന്നത് കണക്കിലെടുത്ത് സിബിഎസ്ഇ എൻസിആർടിയുമായി ആലോചിച്ച ശേഷം 9 ക്ലാസുകളുടെ സിലബസ് കുറച്ചതായി മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം പ്രിൻസിപ്പൽമാർക്ക് ഔദ്യോഗിക സർക്കുലർ ലഭിച്ചതിനെത്തുടർന്ന് യു.എ.ഇയിലെ സി.ബി.എസ്.ഇ അനുബന്ധ സ്കൂളുകളുടെ മേധാവികളും ഇത് ഔദ്യോഗികമായി അംഗീകരിച്ചു. എടുത്തു മാറ്റിയ സിലബസ് ഇന്‍റേണൽ അസസ്മെന്‍റിനും വർഷാവസാന ബോർഡ് പരീക്ഷയ്ക്കുമുള്ള വിഷയങ്ങളുടെ ഭാഗമാകില്ല എന്നും സ്കൂളുകൾക്ക് ലഭിച്ച സർക്കുലറിൽ പറയുന്നുണ്ട്.











