അബുദാബി: പുതുവര്‍ഷത്തോടനുബന്ധിച്ച് യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് യുഎഇയിലെ മാനവ വിഭവശേഷി മന്ത്രാലയം. വെള്ളിയാഴ്ച യുഎഇയില്‍ വാരാന്ത്യ അവധി ദിനമാണ്. എന്നിരുന്നാല്‍ തന്നെയും വെള്ളിയാഴ്ച അവധി ലഭിക്കാത്തവര്‍ക്ക് പുതുവര്‍ഷദിനം ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.