കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് രക്ഷിതാക്കാള്‍.
അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുവ്വായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3068 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1226 പേര്‍ രോഗമുക്തി നേടി. അതേസമയം, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നു രോഗികള്‍ മരണമടഞ്ഞു.
ഇതോടെ യുഎഇയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 7,99,065 ആയി. രോഗമുക്തി നേടിയവര്‍ 7,58,031. ആകെ മരണം 2185 .
നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 38,849 ആണ്.
24 മണിക്കൂറിനിടെ 4,24,862 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യമാകെ കോവിഡ് പരിശോധന വ്യാപകമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#UAE announces 3,068 new #COVID19 cases, 1,226 recoveries and 3 deaths in last 24 hours #WamNews pic.twitter.com/YJ7l93TMj8
— WAM English (@WAMNEWS_ENG) January 14, 2022
അതേസമയം, ദുബായിലെ ചില സ്‌കൂളുകള്‍ ഓണ്‍സൈറ്റ് ക്ലാസുകള്‍ നടത്തുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അവസരമുണ്ട്. എന്നാല്‍, ഇവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.
കോവിഡ് പോസിറ്റാവാണെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് തിരഞ്ഞെടുക്കാം എന്നാണ് സ്‌കൂളിന്റെ നിലപാട്. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജാരാക്കിയാലും അത് സ്‌കൂള്‍ ക്ലിനിക്കിലെ ഡോക്ടര്‍ അംഗീകരിക്കണമെന്നും രക്ഷിതാക്കള്‍ പറയുന്നു.
ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്ക് ആശങ്ക.
അബുദാബിയിലെ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ ക്ലാസിന് അനുകൂലമായതിനാല്‍ മിക്കസ്‌കൂളുകളും ഈ മാസം ഒടുവില്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്.
ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലും സ്‌കൂളുകള്‍ക്ക് പഠന സംവിധാനം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് എത്തിക്കാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിക്കുകയാണ് വെണ്ടതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
രണ്ടു രക്ഷിതാക്കളും ജോലി ചെയ്യുന്നവരാണെങ്കിലാണ് മക്കള്‍ക്ക് ഓണ്‍സൈറ്റ് ക്ലാസുകള്‍ ഏര്‍പ്പാടാക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒറ്റയ്ക്ക് വീടുകളില്‍ നിര്‍ത്തി പോകുന്നതിന് ഇവര്‍ക്ക് അസൗകര്യവുമുണ്ട്.
കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് ഓപ്റ്റ് ചെയ്തുവെങ്കില്‍ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് വര്‍ക്കിംഗ് ഫ്രം ഹോം സൗകര്യം ചില കമ്പനികളും സ്ഥാപനങ്ങളും നല്‍കുന്നുമുണ്ട്.











