ഏതാനും ദിവസങ്ങളായി യുഎഇയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
അബുദാബി : കഴിഞ്ഞ 24 മണിക്കൂjറിനിടെ യുഎഇയില്‍ 1,803 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,185 ആയി ഉയര്‍ന്നു. 1,803 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 751,333 ആയി.
#UAE announces 1,803 new #COVID19 cases, 618 recoveries and 2 deaths in last 24 hours.#TogetherWeRecover #WamNews pic.twitter.com/TQILHWNxYR
— WAM English (@WAMNEWS_ENG) December 26, 2021
അതിനിടെ, ക്വാറന്റീനിലും ആശുപത്രിയിലും കഴിഞ്ഞ കോവിഡ് രോഗികളില്‍ 618 പേര്‍ കൂടി രോഗമുക്തി നേടി. 741,325 പേരാണ് ഇതിനകം രോഗമുക്തി നേടിയവര്‍
രാജ്യവ്യാപകമായി 334,211 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്.
ശൈത്യകാല അവധി ആഘോഷങ്ങളെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും കര്‍ശനമായി തുടരുകയാണ് രോഗ വ്യാപനം തടയാനുള്ള പോംവഴിയെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാത്തവര്‍ ഉടനടി ഇതിന് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് രോഗബാധ കണ്ടെത്തിയതിനു ശേഷം ഇതുവരെ 10.9 കോടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയതായും ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പടെ 2.25 കോടി പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയതായും യുഎഇ അരോഗ്യ വകുപ്പ് അറിയിച്ചു.