വസന്ത കാല അവധിക്ക് തിരക്കേറുമെന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍
ദുബായ് : സ്പ്രിംഗ് അവധിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ അടച്ചതോടെ ഈ വാരാന്ത്യത്തില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു വന്നതും ഇന്ത്യയിലേക്ക് സാധാരണ ഗതിയിലുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതും എയര്‍പോര്‍ട്ടുകളില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.
ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളിലായിരിക്കും വലിയ തിരക്ക് അനുഭവപ്പെടുക. മാര്‍ച്ച് 25 മുതല്‍ 28 വരെയുള്ള കാലയളവില്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറഞ്ഞത് നാലര മണിക്കൂര്‍ മുമ്പെങ്ങിലും വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് അഭികാമ്യമെന്ന് വ്യോമയാന അധികൃതര്‍ പറയുന്നു. ഓണ്‍ലൈനില്‍ ചെക് ഇന്‍ നടത്തുന്നതും കൗണ്ടറിലെ തിരക്ക് ഒഴിവാക്കാന്‍ സഹായകമാകും.
അബുദാബി വിമാനത്താവളത്തില്‍ ഇത്തിഹാദ് കൗണ്ടര്‍ ലിറ്റില്‍ വിഐപി കൗണ്ടര്‍ തുറന്നിട്ടുണ്ട്. കുട്ടികളുമായുള്ള ഫാമിലി യാത്രക്കാര്‍ക്കാണ് ഈ കൗണ്ടറില്‍ വേഗന്ന് തന്നെ ചെക് ഇന്‍ നടത്താവുന്നത്.
യുഎസ്, യൂറോപ് തുടങ്ങിയ ലക്ഷ്യകേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുള്ളവര്‍ക്കായി നാലു മണിക്കൂര്‍ മുമ്പേതന്നെ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഇത്തിഹാദ് എമിറേറ്റസ് തുടങ്ങിയ വിമാനകമ്പനികള്‍ അറിയിച്ചു.













