കോവിഡ് പശ്ചത്തലത്തില്‍ അബുദാബിയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചകൂടി നീട്ടി
അബുദാബി : കഴിഞ്ഞ 24 മണിക്കൂരിനിടെ 2,616 കോവിഡ് കേസുകള്‍ കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ കൂടി മരണത്തിന് കീഴടങ്ങി.
982 പേര്‍ രോഗമുക്തി നേടി. ആകെ രോഗികള്‍ 7,93,314. രോഗമുക്തി നേടിയര്‍ 7,55,670. നാലു പേര്‍കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2,183 ആയി.
അതേസമയം, നിലവില്‍ ചികിത്സയില്‍ തുടരുന്നവര്‍ 35,463 പേരാണ്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരനാണ് തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 21 വരെ ഈ സ്ഥിതി തുടരും. അബുദാബിയിലെ എല്ലാ പൊതു -സ്വകാര്യ സ്‌കൂളുകള്‍ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം സര്‍വ്വകലാശാലകള്‍, കോളേജുകള്‍, പരിശീലന കേന്ദ്രങ്ങള്‍ എല്ലാം വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍ തുടരണം.
ദേശീയ ദുരന്ത നിവാരണ സമിതിയാണ് നിലവിലെ സ്ഥിതികള്‍ വിശകലനം ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. എല്ലാ പരീക്ഷകളും ടെസ്റ്റുകളും ജനുവരി 28 കഴിഞ്ഞാകും നടക്കുക.











