റഷ്യ-യുക്രയിന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് റഷ്യ വിടണമെന്ന് യുഎസ് നിര്‍ദ്ദേശം നല്‍കി.
വാഷിംഗ്ടണ്‍ : യുദ്ധം ശക്തമാകുന്ന വേളയില്‍ വ്യോമയാന മേഖലയില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി നേരിടുമെന്നും എത്രയും പെട്ടെന്ന് തങ്ങളുടെ പൗരന്‍മാര്‍ റഷ്യ വിടണമെന്നും യുഎസ്.
ലഭ്യമാകുന്ന വിമാനങ്ങളില്‍ എത്രയും പെട്ടെന്ന് പൗരന്‍മാര്‍ റഷ്യ വിടണമെന്ന് മോസ്‌കോയിലെ യുഎസ് എംബസി അറിയിച്ചു. മിസൈല്‍ ആക്രമണങ്ങളും മറ്റും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിമാന കമ്പനികള്‍ റഷ്യയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് യുഎസ് എംബസിയുടെ മുന്നറിയിപ്പ്.
റഷ്യന്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയിട്ടുമുണ്ട്. വ്യോമപാതകള്‍ അടയ്ക്കുന്നതോടെ തങ്ങളുടെ പൗരന്‍മാര്‍ റഷ്യയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് ലഭ്യമാകുന്ന വിമാനങ്ങളില്‍ തിരികെ എത്തണമെന്നുമാണ് എംബസിയുടെ വാര്‍ത്താക്കുറിപ്പിലുള്ളത്.
ഫ്‌ളൈറ്റ് ട്രാക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള വിവര പ്രകാരം റഷ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ മടങ്ങുന്നതായി സൂചനകളുണ്ട്.











