പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. കരപ്പാറ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സംഘത്തില്‍ നാല് പേരുണ്ടായിരുന്നു.
പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.












