തിരുവനന്തപുരം: ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 8 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. 15ാം തീയ്യതി രോഗം സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്നയാള്‍ക്കാണ് രോഗം വന്നത്.
എന്നാല്‍ കൂട്ടിരിപ്പുകാര്‍ക്ക് രോഗമുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ 4 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്.