കോവിഡ് ബാധിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടു പേർ മരിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പാലക്കാട് ഹോട്ടൽ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാർഡ് മനയിൽ മുക്കിലെ ദാറുൽ സൈനബയിലെ എ.കെ സക്കറിയ (68) കോവിഡ് ചികിത്സയ്ക്കിടെ ആദ്യം പോസിറ്റിവാകുകയും ഇന്നലെ വൈകിട്ട് നെഗറ്റീവ് ആകുകയും ചെയ്തതിനെത്തുടർന്ന് മരണപ്പെട്ടത്.
ന്യൂമോണിയ ബാധിതനായി ഐസിയുവിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസം. ഇഖ്റ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയ ഉള്ളതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈ മാസം നാലാം തീയതി മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൂടാതെ ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും മകൻറെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഹാജിയാർ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കി.
അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കറുപ്പകുന്നിലെ മാകൂട്ടത്തിൽ മീത്തൽ ബാലകൃഷ്ണനും (62) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്.