സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാല്‍ സ്വദേശി സ്റ്റാന്‍ലി ജോണിനും മരണശേഷം കൊറോണ സ്ഥിരീകരിച്ചു.
ദാസന്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്നലെ സംസ്കരിച്ചു.