നാരങ്ങ ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ മൂന്നു ലക്ഷത്തോളം ആംഫീറാമൈന്‍ ലഹരി ഗുളികകള്‍ സൗദി നര്‍കോടിക് കണ്‍ട്രോള്‍ പിടികൂടി
ജിദ്ദ : നാരങ്ങയ്ക്കുള്ളില്‍ ലഹരി മരുന്ന് കടത്തിയത് സൗദി നര്‍കോടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. മൂന്നു ലക്ഷത്തില്‍ പരം ഗുളികകളാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വന്‍ മയക്കു മരുന്നു കടത്ത് പിടികൂടിയത്. ജോര്‍ദ്ദാന്‍, സിറിയ എന്നിവടങ്ങളില്‍ നിന്നും സന്ദര്‍ശക വീസയില്‍ സൗദിയിലെത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു.
ആംഫെറ്റാമൈന്‍ ലഹരി മരുന്നാണ് നാരങ്ങയ്ക്കുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്തിയത്. നര്‍കോടിക് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മേജര്‍ മുഹമദ് അല്‍ നജിദിയാണ് മയക്കു മരുന്നു പിടികൂടിയത് അറിയിച്ചത്.
നാരങ്ങയുടെ തൊലി പൊളിച്ചപ്പോള്‍ ഇതിനുള്ളില്‍ പ്ലാസിറ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.
പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. പബ്ലിക് പ്രോസിക്യുഷന് കേസ് കൈമാറി. ഇവര്‍ക്കെതിരെ മാതൃകപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.