ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതില്‍ 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. 1,435 അക്കൗണ്ടുകള്‍ക്കെതിരെയാണ് കേന്ദ്രം നടപടി ആവശ്യപ്പെട്ടത്. ഇതില്‍ 1,398 എണ്ണം ട്വിറ്റര്‍ റദ്ദാക്കി.
അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ ഒരു നിലപാടും പറ്റില്ലെന്നും നിയമ ലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ നിലപാട് മയപ്പെടുത്തി ട്വിറ്റര്‍ സര്‍ക്കാരിന് വഴങ്ങിയത്.