രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂുര്‍വ്വ പ്രതിസന്ധികളിലൊന്നിലേക്ക് രാഷ്ട്രീയാന്തരീക്ഷം നീങ്ങുന്നതായി റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി : പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദിനെതിരെ 26 എംപിമാര്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള നടുപടി ക്രമങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് കടമയാണെന്നും ഏതൊരു സര്‍ക്കാരിന്റേയും മുന്‍ഗണനയില്‍ ഇത് ആദ്യ അജണ്ടയായിരിക്കുമെന്നും എംപിമാര്‍ പറയുന്നു.
പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നത് അനിവാര്യമായിരിക്കുകയാണെന്നും രാഷ്ട്രീയമായും സാങ്കേതികമായും യോഗ്യമായ സര്‍ക്കാരാകണം അധികാരത്തിലേറേണ്ടതെന്ന് മുതിര്‍ന്ന എംപി മുഹല്‍ഹാല്‍ അല്‍ മുദാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുതിര്‍ന്ന രാഷ്ട്രീയ നേതൃത്വം ഇപ്പൊഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരാന്‍ ഈ നേതൃമാറ്റം അനിവാര്യമാണ്. ഇലക്ട്രറല്‍ കമ്മീഷന്‍ രൂപികരണം, ഭരണഘടനാ കോടതി നിയമം, രാഷ്ട്രീയ സംഘാടനം, ദേശീയ അസംബ്ലിയുടെ ആഭ്യന്തര നിയന്ത്രണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. ഇവ നടപ്പിലാക്കാതെ ഒന്നും തന്നെ നേടാനാവില്ലെന്നും അല്‍ മുദാഫ് പറഞ്ഞു.
പ്രധാനമന്ത്രി പദത്തിലേക്ക് സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കണം. സര്‍വ്വാത്മനാ എല്ലാവരും പിന്തുണയ്ക്കുന്ന വ്യക്തിത്വമാകണം പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടേണ്ടത്.
എംപിമാരുടെ വീക്ഷണത്തിന് അനുയോജ്യമായ കര്‍മ്മ പരിപാടിയാകണം പ്രധാനമന്ത്രിക്ക് വേണ്ടത്. തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പദ്ധതികളോട് സഹകരിക്കുന്ന രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു നേതാവായിരിക്കണം പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോളേജ് ഓഫ് മെഡിസിനിലെ സൈക്കോളജി ലക്ചര്‍ പഠനത്തിന്റെ ഭാഗമായി കാണിച്ച വീഡിയോ ക്ലിപില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ദേശീയ അസംബ്ലി വിശദീകരണം തേടുകയും ചെയ്തിരുന്നു.