തിരവനന്തപുരം മേയര്‍ കെ.ശ്രീകുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ജില്ലയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് പുറമെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടിട്ടും മേയര്‍ നിരീക്ഷണത്തില്‍ പോകാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഇറക്കിയത്.
സമ്പര്‍ക്ക വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമാണ്. കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 885 കേസുകളില്‍ 167 എണ്ണം തിരുവനന്തപുരം ജില്ലയിലാണ്. ഇതില്‍ 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.