വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സംവാദത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വായു മലിനമാണെന്നും ഇവര്‍ വായു പരിപാലിക്കുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്കൊപ്പം ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ വായുമലിനീകരണത്തെയും ട്രംപ് വിമര്‍ശിച്ചു.
കോടിക്കണക്കിന് ഡോളര്‍ വേണ്ടതിനാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. ആയിരക്കണക്കിന് കമ്പനികള്‍ ഉടമ്പടിയില്‍ ഉള്‍പ്പെടും. ദശലക്ഷക്കണക്കിന് തൊഴിലുകള്‍ ത്യജിക്കാനാവില്ല. അത് വളരെ അന്യായമാണെന്നും ട്രംപ് ടിവി സംവാദത്തില്‍ വ്യക്തമാക്കി.
Trump just called India “Filthy”.
Where are those Hindutva Nazis who used to worship Trump??
Where is 56″ Modi who spent million dollars for ‘Namaste Trump’ drama during pandemic? #Debates2020 pic.twitter.com/f3whwxWGv7
— Md Asif Khan (@imMAK02) October 23, 2020
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യപങ്ക് വഹിച്ച് രൂപം നല്‍കിയ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായി 2017 ജൂണ്‍ ഒന്നിനാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. 2019ല്‍ പിന്മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 2020 നവംബര്‍ നാലിന് കരാറില്‍ നിന്ന് യുഎസ് പൂര്‍ണമായി പുറത്തുപോകും.
ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആഗോള കാര്‍ബണ്‍ പദ്ധതി പ്രകാരം 2017ല്‍ ആഗോള കാര്‍ബണ്‍ പുറംന്തള്ളല്‍ ഏഴു ശതമാനമാണ്.



















