തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു. പിന്നീട് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ കാണുകയുമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
Also read: കോവിഡ് കേസുകളില്‍ വര്‍ദ്ധന, ഇളവുകള്‍ പിന്‍വലിച്ച് സൗദി ; എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധം
നേരത്തെ ഇവിടെ രണ്ടു പേര്‍ ജീവനൊടുക്കിയിരുന്നു.