തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ്. നാല് നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സര്‍ജറി വാര്‍ഡ് അടച്ചു. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു.
തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. പൂന്തുറ അടക്കമുള്ള തീരദേശ മേഖലകളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.