ഹരിത കേരള മിഷന്‍ -ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങളുടെ സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസിനെ A ഗ്രേഡ് ഉള്ള ഹരിത ഓഫീസ് ആയി പ്രഖ്യപിച്ചു. ടൂറിസം ദേവസ്വം സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും സാക്ഷ്യപത്രം മേയര്‍ ഏറ്റുവാങ്ങി.
നഗരസഭ മെയിന്‍ ഓഫീസിനെ ഹരിത ഓഫീസ് ആയി പ്രഖ്യാപിക്കുന്ന നല്ല ചടങ്ങിന് സാക്ഷ്യം വഹിക്കാനായത് ഏറെ സന്തോഷം പകരുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. ഓഫീസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നു മേയര്‍ പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ P. K. രാജു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ /ചെയര്‍പേഴ്‌സണ്‍ മാരായ D. R. അനില്‍, സലിം, ആതിര L. S, ജമീല ശ്രീധരന്‍, ജിഷ ജോണ്‍, DR.റീന K. S, വിവിധ വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

















