തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കടുത്ത മത്സരം നടക്കുന്നു. എല്‍ഡിഎഫ്-16 ,ബി.ജെ.പി-15, കോണ്‍ഗ്രസ്-4 എന്നിങ്ങനെയാണ് ലീഡ് നില. വി.കെ പ്രശാന്ത് ജയിച്ച വാര്‍ഡില്‍ എല്‍ഡിഎഫ് അപരന്‍ ആണ് മുന്നില്‍
അതേസമയം, തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി. കോഴിക്കോട് ബിജെപി സിറ്റിങ് സീറ്റ് (സിവില്‍ സ്റ്റേഷന്‍) എല്‍ഡിഎഫ് നേടി. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) തോറ്റു. നെടുമങ്ങാട് നഗരസഭാധ്യക്ഷ ലേഖ സുരേഷ് (എല്‍ഡിഎഫ്) തോറ്റു.
കൊച്ചി കോര്‍പ്പറേഷനില്‍ ലീഡ് നില മാറിമറിയുകയാണ്. യുഡിഎഫ്-16, എല്‍ഡിഎഫ്-14, എന്‍ഡിഎ-3 എന്നിങ്ങനെയാണ് ലീഡ് നില. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ബിജെപിയാണ് ജയിച്ചത്. ഒരു വോട്ടിനാണ് വേണുഗോപാല്‍ തോറ്റത്.
പാലാ നഗരസഭയില്‍ ഫലം വന്ന ആറ് വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചു. ആലപ്പുഴ നഗരസഭയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഷൊര്‍ണൂര്‍ നഗരസഭയില്‍ രണ്ടിടത്ത് ബിജെപി ജയിച്ചു. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.