കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. തൃശൂര്‍ പൂരം ചടങ്ങുകളോടെ നടത്തും. പൂരം പ്രദര്‍ശനം നടത്താനും തീരുമാനിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് പകുതിയോടെ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്ബോള്‍ സമിതി യോഗം ചേരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും. ഒരാഴ്ച കൊണ്ട് 5 ശതമാനം രോഗം കുറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചു. സാമ്ബിള്‍ പരിശോധനയുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.