കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ക്ഷേത്രകലകള്‍ നടത്താവുന്നതാണ്. സ്റ്റേജ് പരിപാടികള്‍ അതത് പ്രദേശത്ത് പോലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങിക്കൊണ്ട് കോവിഡ് – 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് നടത്താവുന്നതാണ്. കലാകാരന്മാരുടെ സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് നടപടി.


















