മസ്കറ്റ്: അടുത്ത വര്‍ഷം മുതല്‍ സുല്‍ത്താനേറ്റിലെ എയര്‍ പോര്‍ട്ടുകളിലേക്കെത്തുന്ന ട്രാന്‍സിസ്റ്റ് യാത്രികരില്‍ നിന്നും 3 റിയാല്‍ വീതം ഫീസായി ഈടാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിനായി സിവില്‍ ഏവിയേഷന്‍ നിയമത്തില്‍ ഭേദഗതികള്‍ നടത്തുമെന്നും അതോറിറ്റി അറിയിച്ചു.
മറ്റേതെങ്കിലും നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ 24 മണിക്കൂറില്‍ താഴെ മാത്രം എയര്‍ പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാകും പുതിയ നിയമം ബാധകമാകുക. 2021 ജനുവരി 1 മുതല്‍ പുതിയ നിര്‍ദ്ദേശം നിലവില്‍ വരുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.














