ഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്ന് സംഘടന അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉത്തരേന്ത്യയിലേക്കും തുടര്‍ന്ന് രാജ്യത്തുടനീളവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള എല്ലാ സര്‍വ്വീസും അവസാനിപ്പിക്കും. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ വാഹനങ്ങളും നിര്‍ത്തിയിടുമെന്ന് എഐഎംടിസി പ്രസിഡന്റ് കുല്‍തരന്‍ സിങ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തെ എല്ലാ വാഹനങ്ങളും നിര്‍ത്തിയിട്ട് ഗതാഗതം സ്തംഭിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആഹാഗ സാധനങ്ങളുടെ ലഭ്യത കുറവും രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.



















