ന്യൂഡല്‍ഹി: ജനശതാബ്ദി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിന്‍വലിച്ചു. തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദികള്‍ സര്‍വീസ് തുടരും. തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷല്‍ ട്രെയിനും പുനഃസ്ഥാപിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം ,ജനശതാബ്ദിക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വര്‍ക്കല, ആലുവ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അവ അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി കത്ത് ഇതു വരെ റെയില്‍വേയ്ക്കു ലഭിച്ചിട്ടില്ല. അണ്‍ലോക് 4ന്റെ ഭാഗമായി കേരളത്തിനു സ്‌പെഷല്‍ ട്രെയിനുകള്‍ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പട്ടികയില്‍ ട്രെയിന്‍ ലഭിക്കണമെങ്കില്‍ കേരളം ആവശ്യപ്പെടണം.