കൊച്ചി: ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. ഇപ്പോള്‍ ആന്തരിക രക്തസ്രാവമില്ലെന്നും 48 മണിക്കൂര്‍ അദ്ദേഹം ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.
കള എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. വയറിന് ചവിട്ടേല്‍ക്കുകയും കടുത്ത വയറുവേദനയെത്തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.


















