English हिंदी

Blog

sajith

കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാര്‍


മനോഹര വര്‍മ്മ

ദുബായ്  : രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പത്തു ശതമാനത്തിന് മുകളില്‍ കൊണ്ടുവരുന്നതിന് സ ഹായകരമാകുന്ന ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രവാസ ലോകത്തെ പ്രമുഖ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് എം ഡിയും സിഇഒയുമായ പികെ സജിത് കുമാര്‍.

ഡിജിറ്റലൈസേഷന്‍ പദ്ധതികളും ഗ്രീന്‍ ഇക്കണോമി അടിസ്ഥാനപ്പെടുത്തിയ വികസന നയങ്ങളും സം രംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാ ണെന്ന് സജിത് കുമാര്‍ പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ഫിന്‍ടെക് സംരംഭങ്ങള്‍, ബ്ലോക് ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഡി ജിറ്റല്‍ റുപ്പീ, വിര്‍ച്വല്‍ കറന്‍സികള്‍ക്കു മേലുള്ള നിയന്ത്രണം, ഡിജിറ്റല്‍ ആസ്തികളിന്‍മേല്‍ 30 ശതമാ നം നികുതിയും ഒരു ശതമാനം സര്‍ചാര്‍ജും ഏര്‍പ്പെടുത്തല്‍, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്, 5ജി നടപ്പാക്കല്‍ എന്നിവയെല്ലാം ഈ വര്‍ഷത്തെ ബജറ്റിന്റെ സവിശേഷതകളാണ്.

രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകളെ കോര്‍ബാങ്കിംഗ് വഴി ബന്ധിപ്പിക്കുന്നതും 75 ജി ല്ലകളില്‍ തുടങ്ങുന്ന ഡിജിറ്റല്‍ ബാങ്കുകളും ജനങ്ങളേയും സമ്പദ് വ്യവസ്ഥയേയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്. പ്രവാസികളെ പലവിധത്തിലും ആകര്‍ഷിക്കുന്ന ബജറ്റാണിതെന്നും സ ജിത് കുമാര്‍ പറഞ്ഞു. ഇ പാസ്‌പോര്‍ട്, ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പീ എന്നിവയെ പ്രവാസി സമൂഹം സ്വാഗതം ചെയ്യുന്നു.

ചിപ് ഘടിപ്പിച്ചിട്ടുള്ള ഇ പാസ്‌പോര്‍ട്ട് പ്രവാസികള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുമ്പോള്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉപകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയില്‍ നിലവിലുള്ള ഇ ഗേറ്റ് സംവിധാനം പോലുള്ള ഒന്നായി ഇത് മാറുമെന്നാ ണ് കരുതുന്നത്. ഡിജിറ്റല്‍ കറന്‍സി റുപേ പോലുള്ള കാര്‍ഡ് സംവിധാനത്തില്‍ വരുകയാണെങ്കില്‍ ഇ വാലറ്റുകളിലൂടെ ഇടപാടുകള്‍ നടത്താനാകും.

ഡിജിറ്റലൈസേഷനിലും ഗ്രീന്‍ ഇക്കണോമിയിലും ഇത്രയേറെ പദ്ധതികള്‍ വരുമ്പോള്‍ പ്രവാസികളുടെ അവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും സജിത് കുമാര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ ഈ മേഖലയില്‍ വിദഗ്ദ്ധരുടെ എണ്ണം പരിമിതയായതിനാല്‍ യുഎഇ പോലുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇത് വലിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കും.

വിവിധ രാജ്യങ്ങളില്‍ നി്ന്നുള്ള കമ്പനികള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു. ഇവയുമായി സഹകരിച്ച് ഇ ന്ത്യയിലെ പ്രൊജക്റ്റുകള്‍ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവാസികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും.

യുഎഇയിലെ പുതിയ തൊഴില്‍ നിയമപ്രകാരം ഫ്രീലാന്‍സറായും മറ്റും പ്രവര്‍ത്തിക്കാന്‍ കഴി യുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാകുമ്പോള്‍ ഇന്ത്യയിലെ ജോലിയും പ്രവാസികള്‍ക്ക് ഇവിടെയിരുന്ന് ചെയ്യാന്‍ സാധിക്കും. യുഎഇയിലെ ടാക്‌സ് കണ്‍ സള്‍ട്ടന്റായ പ്രവാസിയായ ഇന്ത്യക്കാരന് രാജ്യത്തെ ജിഎസ്ടി കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തി ക്കാന്‍ ഇതുവഴി അവസരം ഒരുങ്ങുകയാണ് -സജിത് കുമാര്‍ പറയുന്നു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി വരുന്നതോടെ ധാരാളം വാണിജ്യ -ജോലി സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നതിന് സഹായിക്കുന്ന ബജറ്റും കൂടെയാണിത്. ഓഹരി നിക്ഷേപ മേഖല കളില്‍ വലിയ അവസരവും ബജറ്റ് ഒരുക്കുന്നു. പോര്‍ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം വഴി ഇന്‍ഫ്രാ സ്ട്രക്ചര്‍, ക്യാപിറ്റല്‍, ഡിഫന്‍സ് സംരംഭ ഓഹരികള്‍ തുടങ്ങിയവയിലൂന്നിയ നിക്ഷേപങ്ങള്‍ നടത്താ നാകും.

ഡിജിറ്റലൈസേഷനും ഗ്രീന്‍ ഇകണോമിയുമായി ബന്ധപ്പെടുന്ന പദ്ധതികളില്‍ നിക്ഷേപിക്കാനും പ്രവാ സികള്‍ക്ക് അവസരം ഒരുങ്ങുന്നുണ്ട്. സൊവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ പോലുള്ളവ വരുന്നത് നിക്ഷേപ മേ ഖലയില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയാണെന്നും സജിത് കുമാര്‍ പറഞ്ഞു.

ബിസിനസ് മേഖലയിലെ സ്തുതര്‍ഹ്യ സേവനത്തിനായി ദുബായ് ചേംബറും മുഹമദ് ബിന്‍ റാ ഷിദ് അല്‍ മക്തും ഗ്ലോബല്‍ ഇന്‍ഷിയേറ്റീവ് ഫൗണ്ടേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബിസിനസ് അവാര്‍ഡ് ജേതാവാണ് തൃപ്പൂണിത്തുറ സ്വദേ ശിയായ സജിത് കുമാര്‍. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് മേഖലയില്‍ 2010 ല്‍ സജിത് കുമാര്‍ സ്ഥാപി ച്ച ഐബിഎംസി ഗ്രൂപ്പ് ആഗോളതലത്തില്‍ അറിയപ്പെടുന്ന പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സ്ഥാപനമാണ്.