ഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി ധര്‍മേന്ദ്ര റാണയാണ് ദിഷക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ദിഷയുടെ ഒരു ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് ഡല്‍ഹി പോലീസ് അവരെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അപ്പോഴാണ് ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇത് ദിഷയുടെ കുടുംബത്തിന് താങ്ങാനാകുന്നതല്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
ടൂള്‍കിറ്റ് കേസില്‍ ദില്ലി പൊലീസ് സൈബര്‍ സെല്‍ ഓഫീസില്‍ നികിത ജേക്കബ്, ശന്തനു, ദിഷ രവി എന്നിവരെ മുഖാമുഖം ചോദ്യം ചെയ്തിരുന്നു. ഇവരെ ഒരുമിച്ചിരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 21 വയസുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ ദിശയെ ഫെബ്രുവരി 14നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് ഗ്രേറ്റയ്ക്ക് കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് പ്രചരിപ്പിച്ചു എന്നതാണ് ദിശയുടെമേല്‍ ചുമത്തിയ കുറ്റം.
ആഗോള കാലാവസ്ഥാ സമര നീക്കമായ ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍ കാമ്പയിന്റെ സ്ഥാപകരില്‍ ഒരാളാണ് ദിശ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് താന്‍ എഡിറ്റ് ചെയ്തതായും ചില കാര്യങ്ങള്‍ ചേര്‍ത്ത് അത് കൈമാറിയതായും ദിശ രവി സമ്മതിച്ചിട്ടുണ്ട്.