ഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം അനുവദിച്ച് ബോംബെ ഹൈക്കോടതി. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും 25000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം നികിത ജേക്കബിനെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ ഇ-മെയില്‍ വിലാസം നികിത ഉപയോഗിച്ചിരുന്നുവെന്നും പോലീസ്. നേരത്തെ ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നികിതക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ടൂള്‍ കിറ്റ് നിര്‍മ്മിച്ചത് നികിതയാണെന്നാണ് പോലീസിന്റെ ഭാഷ്യം.