ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിൻ ജെ. തച്ചങ്കരിയെ കേരള ഫിനാൻഷൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.
റോഡ് സേഫ്റ്റി കമ്മീഷണറായ എൻ ശങ്കർ റെഡ്ഢി വിരമിച്ച ഒഴിവിലാണു തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലീസ് മേധാവി പദവിയിൽനിന്നു ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി.











