ഇംഫാൽ: മണിപ്പൂർ സംസ്ഥാന സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 60 അംഗങ്ങളുള്ള മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ 53 അംഗങ്ങൾ മാത്രമാണ് ഉള്ളത്. നാല് അംഗങ്ങളെ അയോഗ്യരാക്കി. മൂന്ന് ബിജെപി അംഗങ്ങൾ രാജി വയ്ക്കുകയും ചെയ്തതോടെ കൂടിയാണ് നിലവിലെ അംഗസംഖ്യ 53 ആയി ചുരുങ്ങിയത്. നിലവിലെ നിയമസഭയിൽ 24 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഭരിക്കുന്ന ബിജെപി മുന്നണിക്ക് 29 സീറ്റുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. ഇതിൽ പലരും ആരും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് കോൺഗ്രസ് പറയുന്നത്.
മണിപ്പൂരിലെ പ്രമുഖ ബിജെപി നേതാവ് ലുക്ക്ഹോസി സൂ ഉൾപ്പെട്ട മയക്ക്മരുന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം നിരാകരിച്ചതാണ് കോൺഗ്രസിനെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. കേസ് ഇല്ലാതാക്കാൻ സർക്കാർ ശ്രമം നടത്തി എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.