രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യു.എ.ഇ പ്രസിഡന്റിന് ഇന്ന് ജന്മദിനം

UAE PRESIDENT

 

രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.​എ.​ഇ പ്ര​സി​ഡ​ന്റ് ഹിസ് ഹൈനസ്​ ഷെയ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്യാന്റെ ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. 1948 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​ണ് അ​ദ്ദേ​ഹ​ത്തിന്റെ ജ​ന​നം. അ​ബൂ​ദാ​ബി എ​മി​റേ​റ്റിന്റെ ഭ​ര​ണാ​ധി​കാ​രി, യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ സു​പ്രീം ക​മാ​ന്‍​ഡ​ര്‍, സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ള്‍​ക്കു പു​റ​മെ 875 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​സ്തി കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ബൂ​ദാ​ബി ഇ​ന്‍​വെ​സ്​​റ്റ്മെന്റ് അ​തോ​റി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​ണ് ശൈ​ഖ് ഖ​ലീ​ഫ. ഒ​രു രാ​ഷ്​​ട്ര​ത്ത​ല​വ​ന്‍ കൈ​കാ​ര്യം​ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്.

പി​താ​വ് സാ​യി​ദ് ബി​ന്‍ സു​ല്‍​ത്താ​ന്‍ ആ​ല്‍ ന​ഹ്‌​യാന്റെ വി​യോ​ഗ​ശേ​ഷം 2004 ന​വം​ബ​ര്‍ മൂന്നിനാണ് അ​ബൂ​ദാബി ഭ​ര​ണാ​ധി​കാ​രി​യാ​യി ഹിസ് ഹൈനസ്​ ഷെയ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ നഹ്യാന്‍ സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്. പി​റ്റേ​ന്ന് യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി. ഇന്ന് കാണുന്ന യു.എ.ഇയുടെ വളര്‍ച്ചയ്ക്ക് നിസ്വാര്‍ത്ഥമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.

Also read:  പാലത്തായി കേസ്; പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

1948 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് അ​ബൂ​ദാ​ബി എ​മി​റേ​റ്റി​ലെ അ​ല്‍​ഐ​നി​ലെ അ​ല്‍ മു​വൈ​ജി കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു അ​ബൂ​ദ​ബി റൂ​ളേ​ഴ്‌​സ് കു​ടും​ബാം​ഗ​മാ​യി​രു​ന്ന ഷെയ്ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍​ത്താ​ന്‍ ആ​ല്‍ ന​ഹ്‌​യാന്റെയും ഹ​സ്സ ബി​ന്ത് മു​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ​യു​ടെ​യും മൂ​ത്ത മ​ക​നാ​യി ശൈ​ഖ് ഖ​ലീ​ഫ ജ​നി​ച്ച​ത്. സാ​ന്‍​ഹ​ര്‍​സ്​​റ്റി​ലെ റോ​യ​ല്‍ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് ബി​രു​ദവും അദ്ദേഹം നേ​ടി​യി​ട്ടു​ണ്ട്.

Also read:  2024-25 വ​ര്‍ഷ​ത്തെ എ​സ്.​എ​സ്.​എ​ല്‍.​സി; യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം

1966ല്‍ ​പി​താ​വ് ഷെയ്ഖ് സാ​യി​ദ് അ​ബൂ​ദാബി ഭ​ര​ണാ​ധി​കാ​രി​യാ​യ​പ്പോ​ള്‍ ഷെയ്ഖ് ഖ​ലീ​ഫ അ​ബൂ​ദാബി​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യാ​യ അ​ല്‍​ഐ​നി​ല്‍ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി. 1969 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഷെയ്ഖ് ഖ​ലീ​ഫ​യെ അ​ബൂ​ദാ​ബി കി​രീ​ടാ​വ​കാ​ശി​യാ​യി നി​യ​മി​ച്ചു. അ​ടു​ത്ത ദി​വ​സം അ​ബൂ​ദാ​ബി പ്ര​തി​രോ​ധ വ​കു​പ്പിന്റെ ത​ല​വ​നാ​യും നി​യ​മി​ച്ചു. 1971ല്‍ ​യു.​എ.​ഇ രൂ​പീകരിച്ചതിനു​ശേ​ഷം അ​ബൂ​ദാബി യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ കേ​ന്ദ്ര​മാ​യ​തോ​ടെ പ്ര​തി​രോ​ധ​സേ​ന​യു​ടെ മേ​ല്‍​നോ​ട്ട​വും ഷെയ്ഖ് ഖ​ലീ​ഫ​യെ തേ​ടി​യെ​ത്തി.

1971ല്‍ ​യു.​എ.​ഇ സ്ഥാ​പി​ത​മാ​യ​ശേ​ഷം ഷെയ്ഖ് ഖ​ലീ​ഫ അ​ബൂ​ദ​ബി​യി​ലെ ഒ​ട്ടേ​റെ പ​ദ​വി​ക​ള്‍ ഏ​റ്റെ​ടു​ത്തു. രാ​ഷ്​​ട്ര പി​താ​വ് ഷെയ്ഖ് സാ​യി​ദി​നു കീ​ഴി​ല്‍ പ്ര​ധാ​ന​മ​ന്ത്രി, അ​ബൂ​ദാബി മ​ന്ത്രി​സ​ഭ​യു​ടെ ത​ല​വ​ന്‍, പ്ര​തി​രോ​ധ​മ​ന്ത്രി, ധ​ന​മ​ന്ത്രി സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. യു.​എ.​ഇ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ച​ശേ​ഷം അ​ബൂ​ദാബി മ​ന്ത്രി​സ​ഭ അ​ബൂ​ദാ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ലാ​യി. 1973 ഡി​സം​ബ​ര്‍ 23ന് ​യു.​എ.​ഇ​യു​ടെ ര​ണ്ടാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും 1974 ജ​നു​വ​രി 20ന് ​അ​ബൂ​ദ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യി.

Also read:  അല്ലിക്ക് ആറാം പിറന്നാള്‍; മകളുടെ പുതിയ ചിത്രത്തോടൊപ്പം സ്‌നേഹനിര്‍ഭരമായ കുറിപ്പുമായി പൃഥ്വിരാജ്

1976 മേ​യ് മാ​സ​ത്തി​ലാ​ണ് രാ​ഷ്​​ട്ര​പ​തി​യു​ടെ കീ​ഴി​ല്‍ യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​റാ​കു​ന്ന​ത്. 1980 അ​വ​സാ​നം അ​ദ്ദേ​ഹം സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ലിന്റെ ത​ല​വ​നാ​യി. ഇ​ന്നും ഈ ​സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 2010ല്‍ ​ഷെയ്ഖ് ഖ​ലീ​ഫ​യോ​ടു​ള്ള ബ​ഹു​മാ​നാ​ര്‍​ഥമാണ് ദു​ബായില്‍ നി​ര്‍​മി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കെ​ട്ടി​ട​മാ​യ ബു​ര്‍​ജ് അ​റ​ബ് കെ​ട്ടി​ടം ബു​ര്‍​ജ് ഖ​ലീ​ഫ​യെ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടത്.

Related ARTICLES

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ച് യുഎഇ; ലഹരി വ്യാപനം തടയാനായി കർശന നടപടികളുമായി മുന്നോട്ട്

അബുദാബി ∙ ലഹരി ഉപയോഗവും കച്ചവടവും തടയുന്നതിനായുള്ള ദേശീയ തലത്തിലുള്ള ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ചെയർമാനായി ഷെയ്ഖ് സായിദ്

Read More »

ഗാസയിലെ ആശുപത്രികൾക്ക് യുഎഇയുടെ മരുന്ന് സഹായം: 65 ടൺ മരുന്നുകൾ ഡബ്ല്യുഎച്ച്ഒവിന് കൈമാറി

ദുബായ് ∙ ഗാസയിലെ ആശുപത്രികൾക്ക് വേണ്ടിയുള്ള യുഎഇയുടെ പുതുതായി അയച്ച മരുന്നുകളും ആരോഗ്യോപകരണങ്ങളും ലോകാരോഗ്യ സംഘടനയുടെ (WHO) ഗാസയിലെ വെയർഹൗസിൽ എത്തിച്ചു.11 ട്രക്കുകളിലായി 65 ടൺ മരുന്നുകളാണ് ഇന്നലെ കൈമാറിയത്. ഇവയിൽ ഭൂരിഭാഗവും ജീവൻ

Read More »

ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങൾക്കായി ദുബായ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടം; സിവിൽ ഏവിയേഷനിന്റെ അംഗീകാരം

ദുബായ്: അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ (ഓട്ടണമസ്) ബാഗേജ് വാഹനങ്ങൾക്കായുള്ള പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ ചരക്കുകളും ബാഗേജുകളും വിമാനം മുതൽ കൺവെയർ

Read More »

ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി ഉച്ചകോടിക്ക് ഷാർജ ആതിഥേയമാകും; സെപ്റ്റംബർ 15 മുതൽ 17 വരെ

ഷാർജ: “സമൂഹം പൂർണ്ണമാകുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുമ്പോഴേയുള്ളൂ” എന്ന ആശയത്തെ ആധാരമാക്കി, “എ ഗ്ലോബൽ കോൾ ഫോർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി” എന്ന പ്രമേയത്തിൽ ഷാർജ രാജ്യാന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15

Read More »

അബുദാബി ∙ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

അബുദാബി : യുഎഇയിലെ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ, രണ്ടുവർഷത്തെ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ സമർപ്പിക്കുക നിർബന്ധമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

Read More »

9-ാമത് അൽ ദൈദ് ഈത്തപ്പഴ മേളയ്ക്ക് സമാപനം; കർഷകരുടെയും നിർമ്മാതാക്കളുടെയും പങ്കാളിത്തം ശ്രദ്ധേയമായി

ഷാർജ: ഉൽപാദകരുടെയും കർഷകരുടെയും റെക്കോർഡ് പങ്കാളിത്തം ഉറപ്പുവരുത്തിയ 9-ാമത് അൽ ദൈദ് ഈത്തപ്പഴ മേള ആകർഷകമായി സമാപിച്ചു. എക്‌സ്‌പോ അൽ ദൈദിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേള

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »