തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ മരിച്ചവരുടെ എണ്ണം 2244 ആയി. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 405 പേരുടെ ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 6055 പേര്‍ രോഗമുക്തി നേടി. നിലവില്‍ 61894 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
ഇടുക്കി, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് സിന്‍ഡ്രോ പലരിലും ഗുരുതരമാകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുളള പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ കോവിഡ് മുക്തര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു











