തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ പോളിംങ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും. പോളിങ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയായിരിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളില്‍ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിപ്പിക്കും.
കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണമെന്നും മിണ്ടാപ്രാണികളെ പോലെ നോക്കിയിരിക്കരുതെന്നും മീണ പറഞ്ഞു. ഇപ്പോഴുള്ള സര്‍ക്കാരിനെയോ വരാന്‍പോകുന്ന സര്‍ക്കാരിനേയോ ഭയക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംരക്ഷിക്കും.
അതേസമയം പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങിയ അടിയന്തിര സര്‍വീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കാന്‍ തീരുമാനമായി. 80-ന് മുകളിലുള്ളവര്‍ക്കും കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഇപ്പോഴുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചാവണം പ്രചരണ പ്രവര്‍ത്തനം. കലാശക്കൊട്ടിനെ സംബന്ധിച്ച് പീന്നീട് തീരുമാനമെടുക്കും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനങ്ങളെടുക്കാനും ഉത്തരവിറക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദം വേണമെന്നും ടീക്കാറാം മീണ അറിയിച്ചു.












