വരും ദിവസങ്ങളില്‍ ഹോങ്കോംഗ് വിപണിയില്‍ നിന്നും പുറത്തുപോകുമെന്ന സൂചന നല്‍കി ടിക് ടോക്ക്. ടിക് ടോക്ക് വക്താവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പടെയുളള മറ്റ് സാങ്കേതിക കമ്പനികള്‍ ഈ മേഖലയിലെ ഉപയോക്തൃ ഡാറ്റയ്ക്കായുളള സര്‍ക്കാര്‍ അഭ്യര്‍ത്ഥനകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹോങ്കോംഗ് വിപണിയില്‍ നിന്നും ടിക് ടോക്ക് പുറത്തുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ ഹോങ്കോംഗിലെ ടിക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഞങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചതായി ടിക് ടോക്ക് വക്താവ് അറിയിച്ചു. ഹോങ്കോംഗില്‍ ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്നാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുളള ടിക് ടോക്ക് ഈ തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.