ന്യൂഡല്‍ഹി: ജനപ്രിയ ഗെയിമായ പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക് ടോക്. ടിക് ടോക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധിയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡാറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
ഇത്തവണ ഡാറ്റാ സുക്ഷയുടെ ഭാഗമായി രാജ്യത്തെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും ടിക് ടോക് പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ടിക് ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും നിഖില്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ടിക് ടോക് അടക്കമുള്ള 58 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടാക്കിയ ആപ്ലിക്കേഷനായിരുന്നു ടിക്ടോക്.











