ഒമാനിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും വാദികള്‍ നിറഞ്ഞു കവിയുന്ന സംഭവങ്ങളും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
മസ്കറ്റ് : രാജ്യത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുപ്പത് മുതല്‍ എണ്‍പത് വരെ മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച, ബുധനാഴ്ച എന്നീ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മുസണ്ടം, ബുറെയ്മി, ബതിന, അല്‍ ഷറിഖിയ സൗത്ത് എന്നിവടങ്ങളിലും തലസ്ഥാന നഗരിയായ മസ്‌ക്കറ്റിലും ശക്തമായ മഴ പെയ്യും. ഇത് മലവെള്ളപ്പാച്ചിലിന് വഴിയൊരുക്കും.
വടക്ക് പടിഞ്ഞാറന്‍ കാറ്റ് അടിക്കുമെന്നതിനാല്‍ പലയിടങ്ങളിലും താപനില പത്തു ഡിഗ്രി വരെ താഴുമെന്നാണ് കലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. പകല്‍ താപനില 17 മുതല്‍ 23 വരെയും രാത്രി താപനില 10 മുതല്‍ 15 വരെയാകും.












