ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരം വധിച്ചു. ഷോപ്പിയാനിലെ അംഷിപോരയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ശ്രീനഗര്‍ ഡിഫന്‍സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ഇദ്ദേഹം തന്നെയാണ് ഏറ്റുമുട്ടല്‍ വിവരം പുറത്തുവിട്ടതും. കഴിഞ്ഞ 24 മണിക്കൂരിനിടെ കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.



















