തിരുവനന്തപുരം: സ്വപനയെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷിക്കും. ദക്ഷിണമേഖല ജയില്‍ ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.
സ്വപ്‌നയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ വകുപ്പ് പരിശോധിക്കും. ജയില്‍ ഡിഐജി നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ജയിലിനകത്ത് വെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് ജയില്‍ വകുപ്പിന്റെ പ്രാഥമിക നിഗമനം. ജാമ്യം ലഭിക്കാനാണ് സ്വപ്‌ന ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജയില്‍ വകുപ്പ് പറയുന്നു.