യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങുകയാണ് കേരളത്തിലെ ആയിരം സ്ത്രീകൾ.
യു പിയിൽ ഒരു ദളിത് പെണ്കുട്ടിക്ക് നേരിടേണ്ടിവന്ന അതിക്രൂരമായ ബലാത്സംഗ കൊലപാതകവും അതിനെത്തുടർന്നു യു പി സർക്കാർ ആ പെണ്കുട്ടിയുടെ കുടുംബത്തോട് കാണിച്ച അനീതികളും ഈ അടുത്ത കാലത്ത് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെ വല്ലാതെ നടുക്കിയ ഒന്നാണ്. അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി കൊണ്ട് ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണ് .ഈ അവസരത്തിൽ കേരളത്തിലെ ആയിരത്തോളം സ്ത്രീകൾ ഒപ്പിട്ട ഒരു ‘അയോഗ്യത പത്രം’ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സമർപ്പിക്കുന്നു.
ദളിതർക്കും സ്ത്രീകൾക്കും നീതി ഉറപ്പാക്കുന്നതിൽ യോഗിയുടെ ഭരണം പരാജയമാണെനും , ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യൻ പൗരനും അപമാനമാണ് എന്നും മുഖ്യമന്തിയായി തുടരാൻ യോഗ്യതയില്ല എന്നും പ്രഖ്യാപിക്കുന്ന അയോഗ്യത പത്രത്തിൽ സാറാ ജോസഫ് , കെ.അജിത,ഡോ.പി.ഗീത,ഡോ.ജെ.ദേവിക,ഡോ.രേഖാരാജ്, പ്രിയ.എ. എസ്, സിതാര, മാനസി, ബിന്ദു അമ്മിണി,ജോളി ചിറയത്ത്, അഡ്വ കെ വി ഭദ്രകുമാരി,സുൽഫത്ത് എം, അഡ്വ. റഹ്മ, ശബാന നേസ്‌റിൻ, പാർവതി, ശ്രീജ ആറങ്ങോട്ടുകര, ബൽക്കിസ് ബാനു, ലൈല റഷീദ്, അമീറ, തസ്നി ബാനു,സുജഭാരതി, ഗീത നസിർ, ദീദി ദാമോദരൻ, ഏലിയാമ്മ വിജയൻ, ശ്രീജ നെയ്യാറ്റിൻകര, അഡ്വ കെ നന്ദിനി, സുജ സൂസൻ ജോർജ്, മാഗ്ലിൻ പീറ്റർ, തുടങ്ങി ആയിരത്തോളം സ്ത്രീകളാണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്.