തിരുവനന്തപുരം: മുന്‍കൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോര്‍ട്ടിലുണ്ടെന്ന് തെളിയിക്കണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്കിനോട് വി.ഡി സതീശന്‍. നിയമസഭയുടെ അവകാശം ധനമന്ത്രി ലംഘിച്ചുവെന്നും അദ്ദേഹം രാജിവെക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിഗമനങ്ങളുമാണ് സി എ ജി ഉയര്‍ത്തുന്നതെന്നാണ് തോമസ് ഐസക് പറഞ്ഞത്. കേരളത്തിന്റെ വികസനത്തെ ശ്വാസം മുട്ടിക്കുകയാണ്. മസാല ബോണ്ടിന് ആര്‍ ബി ഐ അനുമതിയുണ്ട്. ഭരണഘടനപരമായി മസാല ബോണ്ടിന് യാതൊരു പ്രശ്‌നവുമില്ല. കേരളത്തിനെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. എ ജി പോലും എഴുതാത്ത കാര്യമാണ് ഡല്‍ഹിയില്‍ നിന്ന് കൂട്ടിച്ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരിനെ ഒരു കാര്യവും അറിയിക്കാതെയാണ് നിയമസഭയില്‍ വയ്‌ക്കാന്‍ വേണ്ടി റിപ്പോര്‍ട്ട് നല്‍കിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.